കോഴിക്കോട് ● സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം വീണ്ടും പിടിച്ചാൽ കിട്ടാതെ കുതിച്ചുയർന്ന് സ്വർണ വില. കേരളത്തിലെ സ്വർണവില ഒറ്റ ദിവസം കൊണ്ട് 73000 രൂപക്ക് മുകളിലെത്തി. ജൂലൈ അവസാനവും ജൂണിലെ ആദ്യദിവസങ്ങളിലും അനങ്ങാതെ നിന്ന സ്വർണമാണ് ഇപ്പോള്‍ കുതിച്ചു കയറിയത്. ഇന്നലെ പവന് 72,720 രൂപയായിരുന്നു വിലയെങ്കില്‍, ഇന്നത് വീണ്ടും വർധിച്ച് 73,040 രൂപയായി. ഒരു ഗ്രാമിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണം ലഭിക്കാൻ 9,090 രൂപയാണ് നിലവിൽ നൽകേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ.
അപ്രതീക്ഷിതമായി സ്വർണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നിൽ.
അന്താരാഷ്ട്രതലത്തില്‍ സാമ്ബത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
Post a Comment