തിരൂരങ്ങാടി ● ട്രേഡിങിലൂടെ പണം ഇരട്ടിപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശി സംഗീത് (28), കോതമംഗലം സ്വദേശിയായ അഭിജിത്ത് മാത്യു (21), വടകര എടച്ചേരി സ്വദേശി രമിത്ത് (35) എന്നിവരെയാണ് ഐ.ടി ആക്ട് പ്രകാരം തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നിയൂർ സ്വദേശിയായ യുവാവിൽ നിന്നും പലതവണകളിലായി 30,14,000 വാളക്കുളം സ്വദേശിനിയിൽ നിന്നും 2,94,000 രൂപയും തട്ടിയെടുത്തു എന്നാണ് കേസ്.
മൂന്നിയൂർ സ്വദേശിയുടെ പരാതിയിലാണ് അഭിജിത്ത് മാത്യു, സംഗീത് എന്നിവർക്കെതിരെ കേസെടുത്തത്. ബാങ്കിലെ സി.സി.ടി.വി നിരീക്ഷിച്ചാണ് പ്രതിയെ പിടികൂടിയത്. രമിത്തിനെതിരെ ചിങ്ങവനം, ചേർത്തല, ആർത്തുങ്കൽ, പുതുക്കാട്, ചങ്ങരംകുളം, പാലാരിവട്ടം, വടക്കാഞ്ചേരി, വാഗമൺ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്.
Post a Comment