മാതാപിതാക്കൾ ചികിത്സ നിഷേധിച്ചു; പാങ്ങിൽ ഒരു വയസ്സുകാരൻ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

കോട്ടക്കൽ ● മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ ലഭിക്കാതെ ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. കോട്ടക്കലിനടുത്ത് പാങ്ങ് സ്വദേശികളായ അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് ഇന്നലെ മരിച്ചത്.
ആധുനിക വൈദ്യശാസ്ത്ര ചികിത്സ നിഷേധിച്ചതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അക്യുപങ്ചർ ചികിത്സാരീതി പ്രോത്സാഹിപ്പിക്കുന്നവരാണ് കുഞ്ഞിന്റെ മാതാപിതാക്കൾ, ഇവർ കുഞ്ഞിന് പ്രതിരോധകുത്തിവെപ്പുകളൊന്നും നൽകിയിരുന്നില്ലെന്നും കഴിഞ്ഞ വർഷം ഏപ്രിൽ 14-ന് വീട്ടിലാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും വിവരങ്ങളുണ്ട്.
സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ) പരാതി ലഭിച്ചിട്ടുണ്ട്. ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്പ്രകാരമുള്ള വകുപ്പുകൾ ചുമത്താനാണ് സാധ്യത.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal