കോഴിക്കോട് ● വീടിനു പരിസരങ്ങളിലായും നാട്ടിൻപുറങ്ങളിലും ധാരാളമായി കാണപ്പെടുന്ന ചേര ഇനി വെറും ചേരയല്ല. ചേരയെ സംസ്ഥാന ഉരഗ പദവിയിലേക്ക് ഉയർത്തണമെന്ന് നിർദേശിച്ച് വന്യജീവി ബോർഡ്. മുഖ്യമന്ത്രി ചെയർമാനായ വന്യജീവി ബോർഡിന്റെ ഇന്നു ചേരുന്ന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകും.
പ്രധാനമായും എലികളെ ഭക്ഷണമാക്കുന്ന വിഷമില്ലാത്ത പാമ്പായ ചേരക്ക് കർഷകമിത്രമെന്ന ഒരു ആലങ്കാരിക പേരും കൂടെയുണ്ട്. കർഷകരുടെ വിളകൾ നശിപ്പിക്കുന്നതിൽ ഒരു വിഭാഗമായ എലികളുടെ വ്യാപനം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ചേരകൾ എലികളെ ഭക്ഷണമാക്കുന്നതിലൂടെ പകർച്ചവ്യാധികൾ പടരുന്നത് നിയന്ത്രിക്കുന്നതിനു കാരണമാകുന്നു എന്നു കൂടി പരിഗണിച്ചാണ് സംസ്ഥാന ഉരഗ പദവി ലഭിക്കാൻ പോകുന്നത്. 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് വിഷമില്ലാത്ത ഇനം ചേരയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
Post a Comment