പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കാണാതായ 17 കാരനെ ഇന്ന് നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. തിരച്ചിൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് 1.30 ഓടെ ബാക്കിക്കയം ഷട്ടറുകൾ അടിയന്തരമായി അടച്ചിട്ടു. മുകൾ ഭാഗത്തെ പുഴയിൽ വെള്ളം കൂടാൻ സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഇരിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നാട്ടുകാർക്ക് നേരത്തെ വിവരം നൽകിയിരുന്നു.
പൂരപ്പുഴയിലെ ശക്തമായ അടിയൊഴുക്ക് നിയന്ത്രിക്കുന്നതിന് ചീർപ്പിങ്ങൽ ഷട്ടർ താഴ്ത്തുന്നതിന് തിരൂർ സബ് കലക്ടറിൽ അടിയന്തിര നിർദ്ദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പാലതിങ്ങൽ ചീർപ്പിങ്ങൽ ഷട്ടർ കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെ താഴ്ത്തിയിരുന്നു.
താനൂർ, തിരൂർ യൂണിറ്റിൻ്റെ
ഫയർഫോഴ്സ് സ്ക്യൂബ സംഘം, എൻ.ഡി.ആർ.എഫ്, ട്രോമ ക്രെയർ, മത്സ്യതൊഴിലാളികൾ, ചാലിയത്ത് നിന്നെത്തിയ കല്ല്യുമ്മക്കായ തൊഴിലാളികൾ, പോലീസ്, നാട്ടുകാർ, സന്നദ്ധ സംഘടനകൾ എന്നിവർ സംയുക്തമായി ചേർന്നാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് ഒഴുക്കിൽപെട്ടത്.
إرسال تعليق