സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പേരുടെ റിമാൻഡിൽ പ്രതിഷേധം; നാളെ എസ്.എഫ്.ഐ പഠിപ്പ് മുടക്ക്

തിരുവനന്തപുരം ● സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ. കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പു മുടക്ക്. സർവകലാശാലകൾ കാവി വത്കരിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെയായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രതിഷേധം. കേരളാ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 30 പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാളെ സംസ്ഥാനമൊട്ടാകെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പഠിപ്പ് മുടക്കുന്നത്.
    
     

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal