കണ്ണമംഗലം ● കുന്നുംപുറം - ചേറൂർ റോഡിൽ എടക്കാപറമ്പ് വാളക്കുടയിൽ ടിപ്പർ ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണമംഗലം തീണ്ടേക്കാട് ബദരിയ്യ നഗർ സ്വദേശി പുള്ളാട്ട് കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ കുന്നുംപുറം എടക്കാപറമ്പിനും വാളക്കുടക്കും ഇടയിലുള്ള റോഡിലായിരുന്നു സംഭവം. വാഹനത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി പുറത്തേക്ക് ചാടിയ ഡ്രൈവറുടെ ദേഹത്തിൽ അതേ വാഹനം കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരം.
റോഡിൽ കുത്തനെയുള്ള ഇറക്കവും വളവുകളുമുള്ള ഭാഗത്ത് വെച്ച് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. നിറയെ എം-സാൻഡുമായി വന്ന ലോറി ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടതും മുന്നിൽ കണ്ട വളവും ഇറക്കവും ഡ്രൈവറെ പരിഭ്രാന്തനാക്കി.
നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിൽ നിന്ന് കുഞ്ഞിമുഹമ്മദ് ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. എന്നാൽ, ചാട്ടത്തിനിടെ കാൽ തെന്നി വീണത് അതേ ലോറിക്കും റോഡിന്റെ വശത്തുള്ള മതിലിനും ഇടയിലേക്കാണ്. ലോറി ശരീരത്തിൽ കയറിയ കുഞ്ഞുമുഹമ്മദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Post a Comment