മാലേഗാവ് സ്ഫോടനം: പ്രജ്ഞ സിംഗ് അടക്കം 7 പ്രതികളെയും വെറുതെ വിട്ടു

മഹാരാഷ്ട്ര ● 2008ലെ മാലേഗാവ് സ്ഫോടന കേസിൽ മുൻ ഭോപ്പാൽ ബിജെപി എംപി സന്യാസിനി പ്രജ്ഞാസിങ് ഠാക്കൂർ, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിതു അടക്കം ഏഴു പ്രതികളെയും തെളിവില്ലെന്ന് കണ്ട് പ്രത്യേക എൻ ഐ എ കോടതി വെറുതെ വിട്ടു. കേസിൽ രാമചന്ദ്ര കൽസങ്കര അടക്കം രണ്ടുപേർ പിടികിട്ടാപ്പുള്ളികൾ ആണ്. 2008 സെപ്റ്റംബർ 29ന് രാത്രിയിൽ ബിക്കു ചൗക്കിലാണ് സ്ഫോടനം ഉണ്ടായത്. 

ചെറിയ പെരുന്നാൾ തലേന്ന് മാർക്കറ്റിൽ തിരക്കുള്ള സമയത്താണ് എൽ എം എൽ ഫ്രീഡം മോട്ടോർസൈക്കിളിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചത്. ആറു പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് പ്രജ്ഞാൻസിംഗിന്റെതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സ്ഫോടനത്തിന് ആർ ഡി എക്സ് അടക്കമുള്ള സ്‌ഫോടകവസ്തുക്കൾ തരപ്പെടുത്തിയത് പുരോഹിത്താണെന്നും തെളിയിക്കാൻ കഴിഞ്ഞില്ല. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതും യോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal