തമിഴ്നാട്ടില്‍ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു:ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ ● തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ചരക്ക് തീവണ്ടിക്ക് തീപ്പിടിച്ച് വൻ അപകടം. 5 ഡീസൽ ബോഗികൾ കത്തിയമർന്നു. ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് ചെന്നൈയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്. തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമം തുടരുകയാണ്. ഇത് പ്രദേശത്തെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. 
ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ നേരിട്ട് സന്ദർശിച്ചു. "പൊതുജനം തീപിടിത്തം കാണാൻ വരരുത്" എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തിരുവള്ളൂർ വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളും വിവിധ സ്ഥലങ്ങളിൽ നിർത്തിയിട്ടിരിക്കുകയാണ്. ആരക്കോണത്ത് നിന്ന് ചെന്നൈയിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയതായും റെയിൽവേ അധികൃതർ അറിയിച്ചു. ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal