പാലത്തിങ്ങൽ ന്യൂ കെട്ട് പുഴയിൽ കാണാതായ 17 കാരനെ കണ്ടെത്താൻ കൊച്ചിയിൽ നിന്ന് നേവി എത്തും

പരപ്പനങ്ങാടി ● കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങി അപകടത്തിൽ പെട്ട 17 കാരനെ കണ്ടത്താൻ കൊച്ചിയിൽ നിന്ന് നേവി സംഘമെത്തുന്നു. താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കന്റെ പുരക്കൽ ഷാജഹാന്റെ മകൻ ജുറൈജ് (17) ആണ് കഴിഞ്ഞ ബുധനാഴ്ച കടലുണ്ടി പുഴയിൽ
ന്യൂകട്ടിൽ കാണാതായത്.

നാല് ദിവസമായി തുടരുന്ന തിരച്ചിലിൽ കുട്ടിയെ ഇതുവരെ കണ്ടത്താൻ കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്ന് താനൂർ മുൻസിപ്പൽ ചെയർമാൻ റഷീദ് മോര്യ, പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് എന്നിവർ സംയുക്തമായി മലപ്പുറം ജില്ല കലക്ട‌റെ സമീപിച്ച് തെരച്ചിൽ ഊർജിതപെടുത്താൻ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നേവി സംഘം എത്തുന്നത്.

രാവിലെ 9 മണിയോടെ കൊച്ചിയിൽ നിന്ന് എത്തുന്ന നേവി സംഘവും ഇപ്പോൾ തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്ന സംഘത്തെയും ഏകോപിപ്പിച്ചാണ് തെരച്ചിൽ ഊർജിതപെടുത്തുന്നത്. ഇതിനായി ഒഴുക്കിന്റെ ശക്തി കുറക്കാനായി വിവിധ പുഴയിലെ ഷട്ടറുകളും താഴ്ത്തിയിട്ടുണ്ട്. അഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന തിരച്ചിലിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal