തേഞ്ഞിപ്പലം ● ഒറ്റ നിമിഷം കണക്കിൽ കൗതുകം പിടിച്ചുപറ്റി നാല് വയസ്സുകാരൻ ഖലീഫ മുഹമ്മദ് ഷനൂഫ് മൊക്കാൻ. മികച്ച ഓർമ്മശക്തിയുടെ പ്രകടനത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഖലീഫ. വെറും 2 മിനിറ്റ് 32 സെക്കൻഡ് സമയത്തിനുള്ളിൽ 64 കാർ ബ്രാൻഡുകളുടെ ലോഗോകൾ തിരിച്ചറിഞ്ഞതാണ് ഈ നേട്ടത്തിന് പിന്നിൽ.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വദേശികളായ അബുദാബിയിലെ സഫർനാമ ഗ്ലോബൽ ട്രാവൽസിന്റെ മാനേജിങ് ഡയറക്ടർ ഷനൂഫ് മൊക്കാൻ, ലെവൽ അപ്പ് ട്രെയിനിങ് അക്കാദമിയുടെ അക്കാദമിക് ഡയറക്ടർ അജിഷ മുഹമ്മദ് ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഖലീഫ മുഹമ്മദ് ഷനൂഫ് മൊക്കാൻ.
മകന്റെ പ്രതിഭ രക്ഷിതാക്കൾ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. ചില കാര്യങ്ങൾ ഖലീഫയ്ക്ക് വളരെ വേഗം മനസ്സിലാക്കി ഓർമ്മപ്പെടുത്താൻ കഴിയുന്നുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ്, തിരക്കുകൾക്കിടയിലും ഒഴിവുസമയങ്ങൾ കണ്ടെത്തി കുട്ടിയെ പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിച്ചത്.
Post a Comment