ഫറോക്കിൽ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് മരിച്ചത് കൊണ്ടോട്ടി- തുറക്കൽ സ്വദേശി

കോഴിക്കോട് ● ദേശീയപാത ഫറോക്ക് പുതിയ പാലത്തില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് രണ്ട് കാറുകളിലിടിച്ചുണ്ടായ അപകടത്തിൽ കൊണ്ടോട്ടി തുറക്കല്‍ മുഹമ്മദ് ബഷീര്‍ (60) മരിച്ചു. അമിത വേഗത്തില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് കാറുകളില്‍ ഇടിക്കുകയായിരുന്നു. ഭാര്യക്കൊപ്പം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബഷീര്‍ സഞ്ചരിച്ച കാറിലും മറ്റൊരു കാറിലുമാണ് ബസിടിച്ചത്. 
ഇടിയുടെ ആഘാതത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയവരാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് ബഷീറിനെയും ഭാര്യയേയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബഷീര്‍ മരിച്ചു. ഇവരടക്കം എട്ട് പേരാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal