ന്യൂഡല്‍ഹി ● ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു. രാജിക്കത്ത് രാഷ്ട്രപതി ദ്രപൗപദി മുര്‍മുവിന് അയച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഇന്നലെ രാജ്യസഭ നിയന്ത്രിച്ചതും പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതും ധന്‍കര്‍ ആയിരുന്നു. അഭിമാനത്തോടെയാണ് പടിയിറക്കമെന്നും ഭരണഘടനയുടെ 67 എ പ്രകാരമാണ് രാജി നല്‍കിയിരിക്കുന്നതെന്നും ധന്‍കര്‍ പറഞ്ഞു.
അതേസമയം, രാജിയുടെ കാരണം ഇനിയും വ്യക്തമല്ല. ജസ്റ്റിസ് യശ്വന്ത് വർമ്മയെ കുറ്റ വിചാരണ ചെയ്യാനുള്ള പ്രമേയ നോട്ടീസ് രാജ്യസഭയിൽ സ്വീകരിച്ചതിന് ചൊല്ലി കേന്ദ്രസർക്കാരുമായി ഉണ്ടായ തർക്കമാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് ആദ്യ സൂചന. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നാണ് നോട്ടീസ് ലഭിച്ചത്. 63 അംഗങ്ങൾ ഒപ്പു വച്ചിട്ടുണ്ടെന്നും അതേ വിഷയത്തിൽ പ്രമേയ നോട്ടീസ് ലോക്സഭയിലും ലഭിച്ചിട്ടുണ്ടെങ്കിൽ രണ്ടു സമാധ്യക്ഷൻ ചേർന്നാണ് തുടർ നടപടി തീരുമാനിക്കേണ്ടത് എന്നുമാണ് ഇന്നലെ വൈകിട്ട് നാലിന് ശേഷം ധൻകർ പറഞ്ഞത്.
9 മണി കഴിഞ്ഞ് രാജി പ്രഖ്യാപനം പുറത്തുവന്നു. ഭരണ പ്രതിപക്ഷാംഗങ്ങളുടെ ഒപ്പ് ഉള്ളതായിരുന്നു ലോക്സഭയിലെ പ്രമേയ നോട്ടീസ്. എന്നാൽ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റേത് മാത്രമായുള്ള നോട്ടീസ് ആണ് ലഭിച്ചത്. അത്തരമൊരു നീക്കം പ്രോത്സാഹിപ്പിക്കാൻ സർക്കാർ താല്പര്യപ്പെട്ടിരുന്നില്ല. എന്നാൽ അത് വകവയ്ക്കാൻ അധ്യക്ഷൻ തയ്യാറായില്ല എന്നാണ് സൂചന.
Post a Comment