തിരുവനന്തപുരം ● സംസ്ഥാനത്ത് മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച അവധിയുണ്ടാകില്ല. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്.
കേരളത്തിൽ ഇക്കുറി പ്രബല സുന്നി ഗ്രൂപ്പുകളായ സമസ്ത എ പി - ഇ കെ വിഭാഗങ്ങൾ വ്യത്യസ്തമായ ദിനങ്ങളിലാണ് മുഹറം മാസപ്പിറവി തീരുമാനിച്ചിട്ടുള്ളത്. അത് പ്രകാരം മുഹറം 10 കാന്തപുരം വിഭാഗത്തിന് ഞായറാഴ്ചയും ഇ കെ വിഭാഗത്തിന് തിങ്കളാഴ്ചയുമാണ്. ജൂലൈ 7 തിങ്കളാഴ്ച കൂടി അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടിവി ഇബ്രാഹീം എം എല്‍ എ, കുറുക്കോളി മൊയ്തീൻ എം എൽ എ എന്നിവർ മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു.
ലക്ഷദ്വീപ് ഭരണകൂടം ഔദ്യോഗികമായി മുഹറം അവധി ഒരു ദിവസം മാറ്റിയതായി അറിയിച്ചു. ഇതിനാൽ തന്നെ കവരത്തി ഉൾപ്പെടെ ലക്ഷദ്വീപ് ദ്വീപുകളിലെ അഡ്മിനിസ്ട്രഷന്റെ കീഴിൽ ഉള്ള ഗവണ്മെന്റ് ഓഫീസുകളും സ്ഥാപനങ്ങളും ബാങ്കുകളും കോടതികളും 2025 ജൂലൈ 7-ന് മുഹറം അവധി ആചരിക്കും.
Post a Comment