കാണാതായെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം ● മൂന്ന് ദിവസം മുമ്പ് കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് ആക്കോട് സ്വദേശി അൻവർ സാദത്ത് (58 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഹെൽമറ്റ് ധരിച്ച നിലയിലാണ് മൃതദേഹം. മൃതദേഹത്തിന്റെ ഇടതുകാലിന്റെ വിരലുകൾ പൂർണമായും ഇല്ലാത്ത നിലയിലാണ്. മൂന്നുദിവസമായി ആളെ കാണാതായിട്ട് മലപ്പുറം വാഴക്കാട് പോലീസിൽ കുടുംബം പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരുമുഖത്ത് നോക്കാൻ ഏൽപ്പിച്ച വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.അൻവർ സാദത്തിനെ ഉടമ നോക്കാനെൽപ്പിച്ചതാണ് ഈ വീട്.സംഭവ സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിഭാഗം വിദ്ഗദരും പരിശോധന നടത്തി. 

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal