മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ● സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റായ വയനാട് സ്വദേശി ബിജുവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ നളന്ദ എൻ.ജി.ഒ. ക്വാർട്ടേഴ്സിലെ വീട്ടിൽ വച്ചാണ് മൃതദേഹം കണ്ടെടുത്തത്. ബിജു ഭാര്യയോടൊപ്പമാണ് ഈ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ഓഫിസിൽ എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ബിജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബിജുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല. 

വിവരമറിഞ്ഞ ഭാര്യയും ഫോൺ വിളിച്ചെങ്കിലും ബിജു കോൾ എടുത്തില്ല. തുടർന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് അകത്തുനിന്ന് പൂട്ടിയ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
അസ്വാഭാവിക മരണത്തിന് കേസെടുത്ത മ്യൂസിയം പൊലിസ്, മൃതദേഹം കണ്ടെത്തിയ മുറിയിൽ പരിശോധന നടത്തിവരികയാണ്. ബിജുവിന് വ്യക്തിപരവും കുടുംബപരവുമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലിസ് സൂചിപ്പിച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal