ചൊക്ലി കുഞ്ഞിമുഹമ്മദ് ഹാജി: വിട വാങ്ങിയത് പെരുവള്ളൂരിലെ വ്യാപാര രംഗത്തെ വേറിട്ട വ്യക്തിത്വം

പെരുവള്ളൂർ ● ഇന്ന് വിടപറഞ്ഞ പെരുവള്ളൂർ കാടപ്പടിയിലെ സൺഫുഡ്‌സ് പ്രൊഡക്ഷൻ കമ്പനി ഉടമ ചൊക്ലി കുഞ്ഞിമുഹമ്മദ് ഹാജിയുടെ വേർപാട് പെരുവള്ളൂരിന്റെ സാമൂഹിക-സേവന-വ്യാപാര രംഗത്തിന് തീരാനഷ്ടം.
20 വർഷത്തോളം കൊണ്ടോട്ടി മേലങ്ങാടിയിലും തുടർന്ന് 30 വർഷത്തിലേറെയായി പെരുവള്ളൂർ കാടപ്പടിയിലും പ്രവർത്തിച്ചുവന്ന കുഞ്ഞിമുഹമ്മദ് ഹാജി ബിസിനസ് രംഗത്തെ വേറിട്ട മുഖമായിരുന്നു. നിത്യജീവിതത്തിൽ കൃത്യമായ സൂക്ഷ്മതയും ഇടപാടുകളിൽ സത്യസന്ധതയും പുലർത്തിയ അദ്ദേഹം കച്ചവട രംഗത്തെ അപൂർവം വ്യക്തികളിൽ ഒരാളായിരുന്നെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ അനുസ്മരിക്കുന്നു.

തന്റെ ജീവനക്കാരോടും ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളോടും നേരിട്ടുള്ള ഇടപാടുകളിൽ വ്യക്തത പുലർത്തിയിരുന്നു. മാത്രമല്ല, തന്നെ സമീപിക്കുന്ന ആരെയും നിരാശരാക്കാതെ സ്വീകാര്യമായ രീതിയിൽ സംഭാവന നൽകുന്നതിൽ അദ്ദേഹം ഏറെ ശ്രദ്ധാലുവുമായിരുന്നു.

കാടപ്പടി മുടക്കിയിൽ മഹല്ല് ജുമാ മസ്ജിദ്, ബന്ധപ്പെട്ട മദ്രസ എന്നിവയുടെ നേതൃസ്ഥാനത്ത് ഒന്നിലധികം തവണ നിറഞ്ഞുനിന്നിരുന്നു. കൂടാതെ, തൊട്ടടുത്തുള്ള കേരനല്ലൂർ ക്ഷേത്രത്തിലെ ഓരോ ഉത്സവത്തിനും അഖണ്ഡനാമ യജ്ഞത്തിനും ഭക്ഷണം അടക്കമുള്ള സഹായം നൽകി പോന്നിരുന്നു. 
ക്ഷേത്രത്തിന്റെ ചുറ്റുമതിൽ പണിതുനൽകിയതും അദ്ദേഹമായിരുന്നു.
മുസ്ലിം ലീഗിന്റെ വാർഡ് കമ്മിറ്റിയിലും സജീവ സാന്നിധ്യമായിരുന്ന കുഞ്ഞിമുഹമ്മദ് ഹാജിയുടെ വിയോഗം പ്രദേശത്തിനും ബിസിനസ് രംഗത്തും വലിയ ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഭാര്യയും ഏക മകൻ കമറുദ്ദീൻ അടക്കം
നിലവിൽ അഞ്ച് മക്കളാണുള്ളത്. 
 കബറടക്കം പെരുവള്ളൂർ മുടക്കിയിൽ പള്ളിയിൽ ഇന്ന് രാവിലെ  നടന്നു.


Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal