പെരുവള്ളൂർ ● കരുവാങ്കല്ലിനു സമീപം റോഡിൽ നിന്നും നിയന്ത്രണം നഷ്ടമായ കാർ പള്ളിയുടെ പറമ്പിലേക്ക് മറിഞ്ഞ് അപകടം. പള്ളിയിലേക്ക് പോകാൻ വേണ്ടി പാർക്ക് ചെയ്യുകയായിരുന്ന വ്യക്തിയുടെ ആഡംബര കാറാണ് മൂന്നടി താഴ്ചയിലേക്ക് കൂപ്പുകുത്തി തലകീഴായി മറിഞ്ഞത്. ഇന്നലെ രാത്രിയാണ് സംഭവം. പാർക്ക് ചെയ്യുന്നതിനിടയിൽ വന്ന അപാകതയാണ് അപകടകാരണം എന്ന് കരുതുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
കരുവാങ്കല്ലിൽ കാർ പള്ളിത്തൊടിയിലേക്ക് മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല
0
إرسال تعليق