ഓപ്പറേഷൻ ഓണ്‍ വീൽസ്:112 ഓളം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി വിജിലൻസ്

കോഴിക്കോട് ഏജന്റുമാരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി വിജിലൻസ്. ഓപ്പറേഷൻ ഓണ്‍ വീൽസ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധയിൽ നേരിട്ടും, ഗൂഗിള്‍ പേ വഴിയും ഉദ്യോഗസ്ഥർ പണം വാങ്ങിയത് കൈയോടെ പിടികൂടി. വിശദമായി പരിശോധനക്കു ശേഷമാണ് 112 ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടി സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം തീരുമാനിച്ചത്. 

72 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിക്കും, 40 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കാനുമാണ് സർക്കാരിനോട് വിജിലൻസ് ശുപാർശ ചെയ്തത്. അപേക്ഷരുടെയും ടെസ്റ്റ് പാസേകേണ്ടവരുടെയും വിവരങ്ങള്‍ ഏജന്റുമാർ വാട്സ് ആപ്പ്, ടെലഗ്രാം വഴി കൈമാറിയതായും കണ്ടെത്തി.


Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal