തിരൂരങ്ങാടിയിൽ വൻ കവർച്ച; ആയുധങ്ങളുമായി എത്തിയ സംഘം രണ്ട് കോടി രൂപ കവർന്നു

മലപ്പുറം തെയ്യാലിങ്ങലിൽ ആയുധധാരികൾ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്നു. തെന്നല സ്വദേശി ഹനീഫയിൽ നിന്നാണ് പണം കവർന്നത്. ആയുധങ്ങളുമായി എത്തിയ സംഘമാണ് കാർ തടഞ്ഞുനിർത്തി പണം കവർന്നത്.
കൊടിഞ്ഞിയിൽ നിന്ന് പണം വാങ്ങി താനൂർ ഭാഗത്തേക്ക് പോകവേയാണ് ആക്രമണവും കവർച്ചയും ഉണ്ടായത്. തെയ്യാലിങ്ങൽ ഹൈസ്കൂൾപടിയിൽ വച്ചാണ് പണം കവർച്ച ചെയ്തത്. 

എതിർദിശയിൽ നിന്ന് കാറിലെത്തിയ സംഘം ആയുധങ്ങളുമായി എത്തി പണം കവരുകയായിരുന്നു. വടിവാളുകളും ഹോക്കി സ്റ്റിക്കുകളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് അക്രമി സംഘം എത്തിയത്. നാലംഗ സംഘമാണ് ആക്രമണം നടത്തി പണം കവർന്നത്.
പണം തട്ടിയെടുത്ത ശേഷം ഇവർ കൊടിഞ്ഞി ഭാഗത്തേക്കാണ് പോയത്. 

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പണം ആണ് കവർച്ച ചെയ്യപ്പെട്ടതെന്ന് ഹനീഫ പറഞ്ഞു. സംഭവത്തിൽ താനൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal