പെരുവള്ളൂർ പരപ്പനങ്ങാടി മത്സ്യ ഭവൻ ഫിഷറിസ് വകുപ്പിന്റെയും പെരുവള്ളൂർ പഞ്ചായത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന മത്സ്യകൃഷിയുടെ വിളവെടുപ്പും വിപണനവും നടത്തി. പെരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഫൈസൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മൂസക്കോയ എന്ന കർഷകന്റെ വാള മത്സ്യകൃഷിയാണ് വിളവെടുപ്പ് നടത്തിയത്. 150 കിലോയാണ് വിളവെടുത്തത്.
ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ യു പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഞ്ചാലൻ ഹംസ ഹാജി, പരപ്പനങ്ങാടി മത്സ്യ ഭവൻ ഓഫീസർ ഇബ്രാഹിം കുട്ടി,പ്രൊമോട്ടർ മാരായ അഷ്‌റഫ്, സാറാബി, രാധിക എന്നിവർ സംസാരിച്ചു.
പരിപാടിയിൽ നാട്ടുകാർ പങ്കെടുത്തു.
Post a Comment