കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ ആൺ സുഹൃത്തിൻ്റെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് ബി.ഫാം വിദ്യാർത്ഥിയായ ആയിഷ റഷ മൂന്നു ദിവസം മുൻപാണ് ആൺസുഹൃത്ത് ബഷീറുദ്ദീൻ്റെ വീട്ടിലെത്തിയതെന്നാണ് വിവരം.
ആയിഷ റഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കോഴിക്കോട്ടെ ജിമ്മിൽ ട്രെയിനറായിരുന്ന ബഷീറുദ്ദീൻ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തതായും ആയിഷയെ ഇയാൾ മർദ്ദിച്ചതായും സുഹൃത്തുക്കൾ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ഇതേ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറഞ്ഞു.
Post a Comment