ചേളാരിയിൽ പരപ്പനങ്ങാടി എക്സ്സൈസിന്റെ വൻ കഞ്ചാവ് വേട്ട; യുവാവ് പിടിയിൽ

തേഞ്ഞിപ്പലം ● ഓണാഘോഷം പൊടിക്കുന്നതിന്റെ മറവിൽ ലഹരി വിൽപനക്കായി കരുതിവച്ച കഞ്ചാവ് പിടികൂടി പരപ്പനങ്ങാടി എക്സ്സൈസ്റൈഞ്ച് സംഘം. ചേളാരിയിൽ ടർഫിന് സമീപം വാടക ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് എക്സ്സൈസ് കേസ് കണ്ടെടുത്തത്. 21.130 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. വിപണിയിൽ ഇതിന് പത്തുലക്ഷം രൂപ വിലവരുമെന്ന് എക്സ്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.സംഭവത്തിൽ ക്വാർട്ടേഴ്‌സ് വാടകക്ക് എടുത്ത കോഴിക്കോട് പൊറ്റമ്മൽ സ്വദേശി ഷബീർ (40)നെ പ്രതിയാക്കി എക്സ്സൈസ് കേസെടുത്തു. 

2023 ൽ സമാനമായ കേസിൽ പരപ്പനങ്ങാടി എക്സ്സൈസ് ഷബീറിനെ അറസ്റ്റ് ചെയ്ത് കേസ് എടുത്തിരുന്നു. ഈ കേസിൽ ഇയാളിപ്പോൾ ജാമ്യത്തിലാണ്. നിരവധി ദിവസങ്ങളായി ഇയാൾ എക്സ്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലയിൽ ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നവരിൽ പ്രധാനിയാണ് ഇയാളെന്ന് പരപ്പനങ്ങാടി എക്സ്സൈസ് ഇൻസ്‌പെക്ടർ കെ.ടി ഷനൂജ് പറഞ്ഞു.
ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കർശന നിരീക്ഷണങ്ങൾ തുടരുമെന്നും കൂടുതൽ കേസുകൾ കണ്ടത്തുമെന്നും മയക്കുമരുന്ന് കേസുകളെ കുറിച്ചുള്ള അറിവുകൾ ഉടൻ എക്സ്സൈസിനെ അറിയിക്കുന്നതിന് ജനങ്ങൾ മുന്നോട്ട് വരണമെന്നും ഇൻസ്‌പെക്ടർ അറിയിച്ചു.

അസി.എക്സ്സൈസ്  
ഇൻസ്‌പെക്ടർ കെ പ്രദീപ് കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അരുൺ പി, ജിഷ്ണദ് എം,വനിതാ സിവിൽ എക്സ്സൈസ് ഓഫീസർമാരായ സിന്ധു പട്ടേരിവീട്ടിൽ, അനശ്വര ടി.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിഹികൂടിയത്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal