ആശങ്ക നീങ്ങി; കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നിന്ന് കണ്ടെത്തിയത് പടക്കം

തേഞ്ഞിപ്പലം ● കാലിക്കറ്റ് സർവകലാശാല ഇൻഡോർ സ്റ്റേഡിയത്തിന് പിറക് വശത്തുനിന്ന് സ്ഫോടകവസ്തുക്കൾ എന്ന പേരിൽ കണ്ടെത്തിയത് പടക്കമാണെന്ന് സ്ഥിരീകരണം. ശനിയാഴ്ച വൈകീട്ട് 6.30ഓടെയാണ് സർവകലാശാല കായിക വിഭാഗം വിദ്യാർഥികൾ സ്ഫോടകവസ്തുക്കൾ കണ്ടതായി വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് തേഞ്ഞിപ്പലം പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂന്ന് പടക്കങ്ങൾ കണ്ടെത്തിയത്. മലപ്പുറത്ത് നിന്നെത്തിയ ബോംബ് സ്ക്വാഡും ഗോഡ് സ്ക്വാഡും നടത്തിയ വിശദപരിശോധനയിൽ ഇവ ഉഗ്രശേഷിയുള്ള ഗുണ്ട് ആണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ സ്ഫോടകവസ്തുക്കൾ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. രാത്രി 10.30ഓടെയാണ് ഇവ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. 

തൃശൂരിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി ഗുണ്ട് നിർവീര്യമാക്കി.  സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംഭവത്തെ പൊലീസ് അതീവ ഗൗരവത്തോടെയാണ് സമീപിച്ചിരുന്നത്. 

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal