ചേലേമ്പ്ര | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വിചാരണ നടക്കുന്നതിനിടെ മുങ്ങിയ പ്രതി നാല് വര്‍ഷത്തിന് ശേഷം തേഞ്ഞിപ്പലം പോലിസിൻ്റെ പിടിയിൽ. ചേലേമ്പ്ര സ്വദേശി നിസരി ജങ്ഷനില്‍ നിവേദിത സ്‌കൂളിന് സമീപം താമസിക്കുന്ന ആര്യന്‍ തോപ്പില്‍ വീട്ടില്‍ എ പി മുഹമ്മദ് ഹര്‍ഷാദ് (25) ആണ് പിടിയിലായത്.
2021 ല്‍ പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു വിചാരണ നടക്കുന്നതിനിടെയാണ് ഇയാള്‍ മുങ്ങിയത്. ഇന്നലെ ബംഗളൂരുവിൽ നിന്നും രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. തേഞ്ഞിപ്പലം എസ് എച്ച് ഒ എസ് കെ പ്രിയന്റെ നേതൃത്വത്തില്‍ എസ് ഐ വിപിന്‍ വി പിള്ള, എ എസ് ഐ സി സാബു, സി പി ഒ മാരായ കെ വി മുനീര്‍, ടി ടി അനീഷ്, കെ ആര്‍ അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ന്റ് ചെയ്തു.
ഫോട്ടോ: പിടിയിലായ മുഹമ്മദ് ഹര്‍ഷാദ്
Post a Comment