പാചകവാതക സിലിണ്ടറുകൾക്ക് വില കുറച്ചു; പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി ● രാജ്യത്ത് വാണിജ്യ സിലിണ്ടറുകൾക്ക് വിലകുറച്ച് എണ്ണ കമ്പനികൾ. 51.50 രൂപയാണ് കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറുകൾക്ക് 1580 രൂപയായി. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം മാസമാണ് കമ്പനികൾ സിലിണ്ടറിന്റെ വില കുറക്കുന്നത്. 

ഇതോടെ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൊച്ചിയിൽ 1587 രൂപയായി കുറഞ്ഞു. ഓഗസ്റ്റിൽ പാചക വാതക സിലിണ്ടറിന് 33.50 രൂപ കുറച്ചിരുന്നു. ജൂലൈ 1 ന് എൽപിജി സിലിണ്ടറിന് 58.50 രൂപയും ആഗസ്റ്റ് 1 ന് 33.50 രൂപയും ഇന്ധനകമ്പനികള്‍ കുറച്ചിരുന്നു.നേരത്തെ, ജൂണിൽ ഏകദേശം 24, രൂപയും ഏപ്രിലിൽ 41, രൂപയും ഫെബ്രുവരിയിൽ ഏഴ് രൂപയും കുറച്ചിരുന്നു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal