വാഹനാപകടത്തിൽ വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു

വേങ്ങര വാഹനാപകടത്തിൽ വേങ്ങര സ്വദേശിയായ യുവാവിനെ ദാരുണാന്ത്യം. എസ് എസ് റോഡ് അമ്പലപ്പുറായ
പാലേരി അബ്ദുൽ ജലീൽ
(38) ആണ് മരിച്ചത്. ഇന്നലെ രാത്രി ഗന്ധിദാസ്പടി വിപിസി മാളിനു മുന്നിലായിരുന്നു അപകടം. മകനോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

 അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ നടക്കും. ഇലക്ട്രീഷ്യൻ ആയിരുന്നു. 
പിതാവ്: മുഹമ്മദ് കുട്ടി ബാഖവി
മാതവ്: ആമിക്കുട്ടി.
ഭാര്യ: നൂറു റഹ്മത്ത് 
മക്കൾ: മുഹമ്മദ് ഹാശിർ,അബ്ദുൽ വദൂദ്,
അബ്ദുൽ ഹനാൻ, മുഹമ്മദ്. 


Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal