മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു കുടുംബത്തിലെ മൂന്നുപേർ അടക്കം ആറ് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി സുന്ദർ ബാലകൃഷ്ണൻ (44), പൂജാരാജൻ (39), മകൾ വേദിക (6) എന്നിവരാണ് മരിച്ച മലയാളികൾ. വാശി സെക്ടർ 14 രാഹേജ റെസിഡൻസി ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തിലെ 10,11,12 നിലകളിൽ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്.
ഷോട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. പത്താം നിലയിലാണ് ആദ്യം തീ കണ്ടത്. പിന്നീട് ഇത് മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. പന്ത്രണ്ടാം നിലയിലാണ് മലയാളി കുടുംബം ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം മുംബൈയിലെ കഫി പരേഡ് മേഖലയിലും തീപിടുത്തം ഉണ്ടായിരുന്നു. അപകടത്തിൽ 15 കാരൻ മരിക്കുകയും ചെയ്തു.
Post a Comment