തലപ്പാറയിൽ 30 ചാക്കുകളിലായി 2200 കിലോ പുകയില ഉത്പന്നങ്ങൾ പരപ്പനങ്ങാടി എക്സൈസ് പിടികൂടി

മൂന്നിയൂർ • 30 ചാക്കുകളിലായി വീട്ടിൽ സൂക്ഷിച്ച 2200 കിലോ പുകയില ഉത്പന്നങ്ങൾ പരപ്പനങ്ങാടി എക്സൈസ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. സംഭവത്തിൽ തലപ്പാറ ജംഗ്ഷന് സമീപം താമസിക്കുന്ന കൈതകത്ത് ലത്തീഫ് എന്നയാൾ പിടിയിലായി. വൻ റാക്കറ്റാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ജില്ലയിൽ പുകയില ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്ന മൊത്തവില്പനക്കാരിൽ ഒരാളാണ് പിടിയിലായതെന്നും ഇൻസ്പെക്ടർ പറഞ്ഞു.

നിലവിൽ സ്റ്റാറ്റ്യൂട്ടറി വാണിംഗ് ഇല്ലാത്ത വിദേശ നിർമ്മിത സിഗരറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരിൽ പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ കെ.ടി. ഷാനൂജ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ടി. ദിനേശ്, അജിത് കുമാർ, ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ട‌ർ മിനുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal