കൊണ്ടോട്ടി ‣ കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഒമാനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി രാഹുൽ രാജിൽ നിന്നാണ് കസ്റ്റംസ് കഞ്ചാവ് പിടിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ 3.20-ന് ബങ്കോക്കിൽനിന്ന് മസ്‌കറ്റ് വഴി സലാം എയർവേയ്‌സ് വിമാനത്തിലാണ് യുവാവ് കരിപ്പൂരിലെത്തിയത്. സംശയം തോന്നിയതോടെ ഇയാളുടെ ലഗേജ് സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. 3.98 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
കരിപ്പൂരിൽ 3.98 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
0
Tags
KARIPPUR AIRPORT
Post a Comment