പരപ്പനങ്ങാടിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് 3 പേർക്ക് പരിക്ക്

മലപ്പുറം ‣ കടലിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് പരപ്പനങ്ങാടി സദ്ദാം ബീച്ചിന് സമീപം ഇരുപത് പേരെ രക്ഷപ്പെടുത്തി. 3 പേർക്ക് പരിക്കേറ്റു. കാദർ (45), തൻസീർ (22), ഫവാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  ആനങ്ങാടിയിലുള്ള 'ഹുദാ' എന്ന ചെറുവള്ളമാണ് മറിഞ്ഞത്.മറ്റു മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും എത്തിയാണ് ഇവരെ കരക്ക് എത്തിച്ചത്. ശക്തമായ തിരമാലയിൽ ആടിയുലഞ്ഞ് വള്ളം മറിയുകയായിരുന്നു. അപകടത്തിൽ പരിക്ക് പറ്റിയവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal