പരപ്പനങ്ങാടിയിൽ യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു: ഭർത്താവ് പോലിസ് കസ്റ്റഡിയിൽ

മലപ്പുറം ‣ പരപ്പനങ്ങാടിയിൽ യുവതിയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ (36 ) ആണ് ഭാര്യ മേഘ്നയെ വെട്ടിയത്. ഇന്നലെ വൈകീട്ട് ആറോടെ പരപ്പനങ്ങാടി പുത്തരിക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഭവം. ഇവർ തമ്മിൽ തെറ്റി പിരിഞ്ഞിരിക്കുകയായിരുന്നു. ഇവരുടെ കുട്ടികളെ കാണാൻ ഭർത്താവിൻ്റെ വീട്ടിലെത്തിയ മേഘ്നയെ കുട്ടികളെ കാണാൻ ഭർത്താവ് സമ്മതിച്ചില്ലത്രെ. 

ഇതിനെ ചൊല്ലി വാക്ക് തർക്കം ഉടലെടുക്കുകയും ഭർത്താവ് വീട്ടിലെ വെട്ട് കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതിയെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal