ഇന്നിറങ്ങിയ ഐഫോണ്‍ 18 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി, അണ്‍ബോക്സിംഗ് വീഡിയോ വൈറല്‍

കൊച്ചി: ഗാഡ്ജറ്റുകളോടുള്ള താല്‍പര്യം പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ള നടൻ മമ്മൂട്ടിയുടെ കൈയില്‍ ഇനി ഏറ്റവും പുതിയ ഐഫോണ്‍ 18 പ്രോ മാക്സും.
ഇന്ത്യയില്‍ ഫോണ്‍ വില്‍പ്പന ആരംഭിച്ച ദിവസമാണ് മമ്മൂട്ടിയും പുതിയ ഐഫോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. മൊബൈല്‍ കിംഗ് കമ്പനിയുടെ എംഡി ഫയാസ് മമ്മൂട്ടിയുടെ വീട്ടിലെത്തി ഫോണ്‍ കൈമാറുകയാണ് ചെയ്തത്.
മമ്മൂട്ടി പുതിയ ഐഫോണ്‍ അണ്‍ബോക്സ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

പുതിയ ഫോണിനെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണങ്ങളും വീഡിയോയില്‍ കാണാം. ഗാഡ്ജറ്റുകളോടുള്ള മമ്മൂട്ടിയുടെ താല്‍പര്യം ആരാധകർക്കിടയിലും നേരത്തെ തന്നെ ചർച്ചയായിട്ടുള്ളതാണ്.
ഇന്ത്യയില്‍ ആപ്പിളിന്റെ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്സ് മോഡലുകളുടെ വില്പന ഇന്നുമുതലാണ് ആരംഭിച്ചത്. ഈ മാസം 12 മുതല്‍ പ്രീ-ബുക്കിംഗ് ചെയ്ത മോഡലുകളാണ് ഇന്ന് ഉപഭോക്താക്കള്‍ക്ക് ലഭ്യമായത്. മുൻപ് സാംസംഗ് ഗാലക്സി ഫോള്‍ഡ് സ്വന്തമാക്കിയ സമയത്തെ മമ്മൂട്ടിയുടെ ദൃശ്യങ്ങളും ആരാധകർക്കിടയില്‍ വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal