കൊണ്ടോട്ടി ഐക്കരപ്പടിക്കു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ചുള്ള അപകടത്തിൽ യുവാവ് മരിച്ചു. മഞ്ചേരി പുൽപറ്റ കിടങ്ങഴി ഷാപ്പിൻകുന്ന് സ്വദേശി ചുള്ളക്കാടൻ അബ്‌ദുൽ മുനീറിൻ്റെ മകൻ അബ്‌ദുൽ ഗഫൂർ (21) ആണ് മരിച്ചത്. കോഴിക്കോട് ബീച്ചിൽനിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പച്ചക്കറി കയറ്റിവന്ന മിനിലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഷാപ്പിൻകുന്ന് ജുമാ മസ്‌ജിദിൽ ഇന്ന് ഖബറടക്കും.
Post a Comment