തിരൂരങ്ങാടി വെളിമുക്ക് ആലുങ്ങലിൽ വീടിന്റെ പെയിന്റിംഗ് ജോലിക്കിടെ സൺസൈഡിൽ നിന്ന് താഴെ വീണ് മധ്യവയസ്കന് ദാരുണാന്ത്യം. വെളിമുക്ക് കാട്ടുവാച്ചിറ സ്വദേശി രവീന്ദ്രൻ (58) ആണ് മരിച്ചത്. പെയിന്റിംഗ് ജോലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ വേലുകുട്ടിയുടെയും ജാനകിയുടെയും മകനാണ് രവീന്ദ്രൻ. വെളിമുക്ക് ഭഗവതിക്ഷേത്രത്തിലെ ആവേലായിരുന്നു ഇദ്ദേഹം.
ഭാര്യ: അജിത. മക്കൾ: രേഷ്‌മ, ശ്രീഷ്‌മ.
Post a Comment