സൈബർ തട്ടിപ്പ്: മലപ്പുറം ജില്ലയിൽ 43 പേർ അറസ്റ്റിൽ, തട്ടിപ്പിന്റെ ഏകോപനം വാട്സാപ് ഗ്രൂപ്പുകൾ മുഖേനയെന്ന് പോലീസ്

മലപ്പുറം ‣ സൈബർ തട്ടിപ്പു സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വാടകയ്ക്കു നൽകിയവരെ (മ്യൂൾ അക്കൗണ്ട്) ലക്ഷ്യമിട്ടു നടത്തിയ റെയ്ഡിൽ ജില്ലയിൽ 43 പേർ അറസ്റ്റിൽ. ഇതിൽ 36 പേർ അക്കൗണ്ട് ഉടമകളും 7 പേർ തട്ടിപ്പിന്റെ ഇടനിലക്കാരുമാണ്. സംഘടിത കുറ്റകൃത്യം തടയൽ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അറസ്റ്റിലായവരിൽ 37 പേരെ റിമാൻഡ് ചെയ്തു. മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് പിന്നിൽ കള്ളപ്പണ സംഘങ്ങൾക്കു പങ്കുണ്ടെന്ന സൂചന ലഭിച്ചതായും തുടർ അന്വേഷണം നടക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. 

മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള 39 ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരും. എസ്പിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരും ഉദ്യോഗസ്ഥരും സൈബർ പൊലീസുമടങ്ങിയ സ്പെഷൽ ടാസ്ക് ഫോഴ്സാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്. തട്ടിയത് 2,10,48,800 രൂപ ജില്ലയിൽ 119 അക്കൗണ്ടുകളാണ് പരിശോധിച്ചത്. 6 മാസത്തിനിടെ നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ 5 പരാതികളെങ്കിലും ലഭിച്ച, ഇക്കാലയളവിൽ 5 ലക്ഷം രൂപയുടെ ഇടപാട് നടന്ന അക്കൗണ്ടുകളിലാണ് പരിശോധന നടത്തിയത്. ഈ അക്കൗണ്ടുകൾ വഴി ആകെ 2,10,48,800 രൂപയുടെ ഇടപാട് നടന്നുവെന്നാണ് കണ്ടെത്തൽ. 

കമ്മിഷൻ 5000 ഒരു ഇടപാടിന് 5000 രൂപവരെയാണ് അക്കൗണ്ട് ഉടമകൾക്ക് കമ്മിഷൻ ലഭിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 3 ലക്ഷംവരെയുള്ള ഇടപാടിനാണ് ഇതു ലഭിക്കുന്നത്. ഇടനിലക്കാർക്ക് അതിലും വലിയ തുക ലഭിക്കുന്നുണ്ട്. തട്ടിപ്പ് സംഘങ്ങളും വാടക അക്കൗണ്ട് ഉടമകളും നേരിട്ട് ബന്ധമില്ല. ഇടനിലക്കാരാണ് ഇവർക്കിടയിലെ കണ്ണി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നു തട്ടിയ പണമാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വാടക അക്കൗണ്ടിലേക്കു മാറ്റുന്നത്. ദൂരക്കൂടുതലുള്ളതിനാൽ പലർക്കും സമയത്തിന് പരാതി നൽകാൻ കഴിയില്ല. ഇത് തട്ടിപ്പുകാർ മുതലെടുക്കുകയാണ്. തട്ടിപ്പ്, അതിവേഗം.. 

വാട്സാപ് ഗ്രൂപ്പുകൾ വഴിയാണ് തട്ടിപ്പിന്റെ ഏകോപനമെന്നാണ് പൊലീസിന്റെ നിഗമനം. സൈബർ തട്ടിപ്പിലൂടെ പണം തട്ടിയ വിവരവും ഏത് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും തട്ടിപ്പു സംഘങ്ങൾ ഇടനിലക്കാരെ അറിയിക്കും. അവർ വാടക അക്കൗണ്ട് ഉടമയ്ക്കു വിവരം നൽകും. പണം നിക്ഷേപിച്ച് മിനിറ്റുകൾക്കകം ഇതു പിൻവലിക്കും. പല ഇടപാടുകളും ചെക്ക് വഴിയാണ് നടന്നത്. അക്കൗണ്ട് ഉടമകൾ പണം പിൻവലിച്ച്, ബാങ്കിനു വെളിയിൽ കാത്തു നിൽക്കുന്ന ഇടനിലക്കാർക്കു കൈമാറുന്നതാണ് രീതി. ക്രിപ്റ്റോ കറൻസിയിലും തട്ടിപ്പ് ലഭ്യമായതിനേക്കാൾ കൂടിയ മൂല്യത്തിൽ ക്രിപ്റ്റോ കറൻസി വിനിമയത്തിലുടെയും തട്ടിപ്പ് നടക്കുന്നതായി എസ്പി പറഞ്ഞു. അതിനാൽ, വിപണി മൂല്യത്തേക്കാൾ കൂടിയ വില വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്ന സംഘങ്ങളെ കരുതിയിരിക്കണം. ഉയർന്ന വിലയെന്ന വാഗ്ദാനത്തിൽ കൊത്തി തട്ടിപ്പിന്റെ ഭാഗമാകുന്നവർക്കെതിരെയും നടപടിയുണ്ടാകും. പണി വരും, സൂക്ഷിച്ചോ... 

വാടക അക്കൗണ്ട് ഉടമകൾക്കും ഇടനിലക്കാർക്കുമെതിരെ ചുമത്തുന്നത് സംഘടിത കുറ്റകൃത്യമെന്ന ജാമ്യമില്ലാ വകുപ്പാണ്. വാറന്റില്ലാതെ പൊലീസിന് അറസ്റ്റു ചെയ്യാം. 1 മുതൽ 7 വർഷംവരെ തടവാണ് ശിക്ഷ. തട്ടിപ്പിനിരയായവരുടെ മൊഴി രേഖപ്പെടുത്തി വഞ്ചന, ആൾമാറാട്ടം തുടങ്ങിയ മറ്റു വകുപ്പുകളും ചുമത്താനാണ് പൊലീസിന്റെ നീക്കം. പ്രലോഭനത്തിൽ വീണ് തട്ടിപ്പിന്റെ ഭാഗമായാൽ വർഷങ്ങളോളും അഴിയെണ്ണേണ്ടിവരും. കൂടുതൽ മഞ്ചേരിയിൽ ജില്ലയിലെ എല്ലാ ഭാഗത്തും ഇത്തരം വാടക അക്കൗണ്ടുകളുണ്ട്. 

കഴിഞ്ഞ ദിവസം പരിശോധിച്ചവയിൽ കൂടുതലുള്ള പ്രദേശങ്ങൾ ഇവയാണ് മഞ്ചേരി : 15 കൽപകഞ്ചേരി : 9 താനൂർ : 9 വളാഞ്ചേരി : 9 കൊണ്ടോട്ടി : 9 ന്യൂജെൻ തട്ടിപ്പ് യുവാക്കളാണ് തട്ടിപ്പിന്റെ ഭാഗമായവരിൽ കൂടുതലും. പ്രതികളുടെ പ്രായം ഇപ്രകാരമാണ് 18– 25 വയസ്സ് : 14 പേർ 26–48 : 22 പേർ.


Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal