കൊണ്ടോട്ടി ‣ കൊണ്ടോട്ടി മീൻ മാർക്കറ്റിലേക്ക് മീനുമായി വന്ന ലോറിയിലെ സീറ്റിനടിയിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തോളം രൂപ കളവ് ചെയ്ത പരാതിയിൽ യുവാവ് ഏഴ് മാസങ്ങൾക്ക് ശേഷം പിടിയിലായി. ഇടുക്കി രാജകുമാരി കാരഞ്ചേരിയിൽ അനന്തു (36)വിനെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസം പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം.
താനാളൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയിൽ മീൻ മാർക്കറ്റിലേ ബിസിനസ് ആവശ്യർഥം സൂക്ഷിച്ചിരുന്ന പണമാണ് പുലർച്ചെ കളവ് പോയത്. ലോറിയിൽ ഒരു മാസമായി ക്ലീനർ ജോലിക്ക് കയറിയതായിരുന്നു ഇയാൾ. എന്നാൽ, ഇയാളുടെ യാതൊരു തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നില്ല. തുടർന്ന് വളരെ സമർത്ഥമായ അന്വേഷണത്തിൽ ഇയാളുടെ മേൽവിലാസം കൊണ്ടോട്ടി പോലീസ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് മേൽവിലാസത്തിൽ അന്വേഷിച്ചപ്പോൾ, ഇയാൾ നാലു വർഷമായി നാട് വിട്ടതാണെന്നു മനസ്സിലായെങ്കിലും അന്വേഷണം തുടർന്നു. ഒടുവിൽ, കാസർകോട് നിന്നാണ് കണ്ടെത്തിയത്. കളവിന് ശേഷം ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും രാജ്യത്തിലെ വിവിധ ഇടങ്ങളിൽ താമസിച്ച് തട്ടിപ്പുകൾ നടത്തി വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കൊണ്ടോട്ടി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് കാർത്തിക് ബാലകുമാർ ഐ പി എസിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ പി എം ഷമീർ, എസ് ഐ ജിഷിൽ വി, ആന്റി തെഫ്റ്റ് സ്‌ക്വാഡ് അംഗങ്ങളായ അമർനാധ്, ,ഋഷികേശ് കൊണ്ടോട്ടി സ്റ്റേഷനിലെ എസ് സി പി ഓ മാരായ അബ്ദുള്ള ബാബു, ലക്ഷ്മണൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മലപ്പുറം കോടതിയിൽ ഹാജരാക്കി 14 ദിവസം റിമാൻഡ് ചെയ്തു.
#kondottymunicipality #kondottyfishmarket #TheftCase #KeralaPolice
Post a Comment