മലപ്പുറം പൂക്കോട്ടൂരിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

മലപ്പുറം ‣ പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. പള്ളിമുക്ക് സ്വദേശി കൊല്ലപറമ്പൻ അബ്ബാസിൻ്റെ മകൻ അമീർ (25) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദിനെ (27) മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അരുംകൊല നടന്നത്. വീട്ടിലെ അടുക്കള ഭാഗത്താണ് അമീറിന്‍റെ മൃതദേഹം കിടന്നിരുന്നത്. വീട്ടിലെ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. കഴുത്തിനു വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം.

വീട്ടിലെ കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. അമീറും ജുനൈദും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം കുത്തിയ കത്തിയുമായി പ്രതി ജുനൈദ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കായി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal