കണ്ണൂര്‍ ‣ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. കർണാടക സ്വദേശികളാണ് മരിച്ചത്. ബെംഗളൂരു സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. മെഡിക്കൽ വിദ്യാർഥികളാണ് ഇവരെന്നാണ് സൂചന.
കര്‍ണാടകയിൽ നിന്ന് വന്ന എട്ടംഗ സംഘത്തിൽ പെട്ടവരാണ് ഇവർ. എല്ലാവരും പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ താമസിച്ചു വരികയായിരുന്നു.
രാവിലെ എല്ലാവരും കടലിൽ കുളിക്കാൻ ഇറങ്ങി. ഇതിനിടെ മൂന്ന് പേർ തിരയിൽ പെടുകയായിരുന്നു. സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് ഇവർ ഇറങ്ങിയത്. ഇവർക്ക് ഇവിടുത്തെ അപകട സാധ്യതയെ കുറിച്ച് അറിയില്ലായിരുന്നു.
രണ്ട് പേരെ സംഘാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെടുത്തുമ്പോൾ തന്നെ ഇവരുടെ നില അതീവഗുരുതരമായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരാൾക്കുള്ള തിരച്ചിലിനിടെ മൃതദേഹം ലഭിക്കുകയായിരുന്നു.
إرسال تعليق