താനൂരിൽ ഏഴാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറം ‣ താനൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ദേവദാർ സ്കൂളിൽ പഠിക്കുന്ന ഓണക്കാട് സ്വദേശി സായിദ് അൻവർ (12) ആണ് മരിച്ചത്. ഒഴൂർ തലക്കട്ടൂർ പള്ളികുളത്തിൽ ഇന്ന് വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. നാല് പേർ ഒരുമിച്ചാണ് കുളത്തിലെത്തിയത്. മൂന്ന് കുട്ടികൾ ചൂണ്ടയിടുകയും ഒരാൾ കുളിക്കാനിറങ്ങുകയും ചെയ്തു. 

കുട്ടി വെള്ളത്തിൽ പോയത് കൂടെയുള്ള കുട്ടികൾ പോലും അറിഞ്ഞിരുന്നില്ല.
വിദ്യാർത്ഥി വെള്ളത്തിൽ അനക്കമില്ലാതെ പൊങ്ങികിടക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികൾ വിവരം അറിയുന്നത്. കുട്ടികൾ വിവരം അറിയിച്ചതിന് തുടർന്ന്, ഉടനെ നാട്ടുകാർ ഓടിയെത്തി കുട്ടിയെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
ഫോട്ടോ: കുളത്തിൽ മുങ്ങി മരിച്ച സായിദ് അൻവർ


Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal