ദേശീയപാതയിൽ നെടിയിരുപ്പിനു സമീപം അപകടം: പതിനേഴുകാരിക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി ‣ നെടിയിരുപ്പ് ചാരംകുത്തിൽ ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു പതിനേഴുകാരി മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ഗോപിനാഥൻ്റെ മകൾ ഗീതിക (17) ആണ് മരിച്ചത്. പുൽപ്പറ്റ പൂക്കൊളത്തൂരിൽ
നിന്ന് ബന്ധുവിനോടൊപ്പം ബൈക്കിൽ കോഴിക്കോട്ടേക്ക് പോകുമ്പോൾ ശനിയാഴ്ച രാത്രിയായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന ബന്ധു പൂക്കൊളത്തൂർ സ്വദേശി മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് പാലക്കാട് ദേശിയ പാതയിലായിരുന്നു അപകടം.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal