മലപ്പുറം ‣ വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമ പ്രകാരം ജയിലിലടച്ചു. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി നെയ്യൻ വീട്ടിൽ അജ്മലിനെ (29)യാണ് ആറ് മാസത്തേക്ക് ജയിലിലടച്ചതായി പൊലീസ്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ലഹരി കേസുകൾ ഉണ്ടെന്നും ഓഗസ്റ്റിൽ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ലഹരി മരുന്നുമായി പിടിക്കപ്പെട്ട് റിമാൻഡിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ പി.എം ഷമീർ കൊടുത്ത റിപ്പോർട്ടുകൾ പരിഗണിച്ച് ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐപിഎസിന്റെ ശുപാർശയിൽ മലപ്പുറം ജില്ലാ കളക്ടർ ആറ് മാസം കരുതൽ തടങ്കലിന് ഉത്തരവിടുകയായിരുന്നു. നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിലായിരുന്ന ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
Post a Comment