ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് വിതരണം നിലച്ചു; പ്രതിസന്ധിയിലായി പ്രവാസികൾ

മലപ്പുറം ‣ സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് (ആർ.ടി.ഒ.) ഓഫീസുകളിൽ ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് (ഐ.ഡി.പി.) വിതരണം നിർത്തിവെച്ചത് വിദേശത്തേക്ക് പോകുന്ന നൂറുകണക്കിന് അപേക്ഷകരെ പ്രതിസന്ധിയിലാക്കി. പ്രവാസികളും വിദ്യാർഥികളും അടക്കമുള്ളവരാണ് ഐ.ഡി.പി. ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. 

ഐ.ഡി.പി. നൽകുന്നതിന് ഉപയോഗിക്കുന്ന പ്രത്യേക പേപ്പർ (ഫോം) ലഭ്യമല്ലാത്തതാണ് വിതരണം നിലയ്ക്കാൻ കാരണം. തിരുവനന്തപുരത്ത് നിന്നാണ് എല്ലാ ആർ.ടി.ഒ. ഓഫീസുകളിലേക്കും ഈ പേപ്പർ വിതരണം ചെയ്യുന്നത്. അതിന്റെ വിതരണം നിലച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.


Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal