തേഞ്ഞിപ്പലം ‣ ചേലേമ്പ്ര പഞ്ചായത്ത് രണ്ടാം വാർഡിലെ ഇത്തിളാംകുന്ന് ഭാഗത്ത് കാട്ടുതേനീച്ച ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ചാമായി അഷ്റഫ്, മാണിയമ്പറ്റ ബാപ്പു എന്നിവർക്കാണ് കുത്തേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച്ച രാവിലെയാണ് സംഭവം. ഇടിമുഴിക്കൽ സർവീസ് റോഡിൽ നിന്ന് കയറ്റം കഴിഞ്ഞുള്ള സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ വീട്ടിൽ മരത്തിന്റെ മുകളിലായാണ് കാട്ടു തേനീച്ച കൂട് ഉള്ളത്.
തേനീച്ചക്കൂടിന്റെ സമീപത്തുള്ള സൈതലവിയുടെ വീട്ടിലേക്ക് തേനീച്ചയുടെ പെട്ടന്നുള്ള ആക്രമണം അടുക്കളയിലേയ്ക്ക് എത്തിയപ്പോൾ തിളച്ച വെളിച്ചെണ്ണ ദേഹത്ത് പറ്റി കുട്ടിക്ക് പൊള്ളലേറ്റ് ചികിത്സ തേടി. അല്പം വലിയ രീതിയിൽ തന്നെ വളർന്ന നിലയിലാണ് കൂട് സ്ഥിതി ചെയ്യുന്നത്. ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ തേനീച്ചക്കൂട് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment