ജോലിക്കിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം; ചുമതലയിൽ നിന്ന് നീക്കി, വിശദീകരണം തേടി ജില്ലാ കളക്‌ടര്‍

മലപ്പുറം ‣ ജോലി ചെയ്യുന്നതിനിടെ പ്രകോപിതനായി അശ്ലീല പ്രദർശനം നടത്തിയ ബിഎല്‍ഒക്കെതിരെ നടപടി. പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽ.പി.സ്കൂൾ
ബൂത്തിലെ ബി.എൽ.ഒ വാസുദേവനെ ചുമതലയിൽ നിന്ന് നീക്കിയതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചത്.
വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ചെറിയ പരപ്പൂർ എ.എം.എൽ.പി.സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബി. എൽ.ഒ ചുമതല നൽകി. 

കഴിഞ്ഞ വ്യാഴാഴ്ച തിരൂരില്‍ എന്യൂമറേഷൻ ഫോം കളക്ഷൻ ക്യാമ്ബിനിടെയാണ് പ്രകോപിതനായ വാസുദേവൻ അശ്ലീല പ്രദർശനം നടത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേർ എന്യൂമറേഷൻ ഫോം നല്‍കാനായി മുന്നില്‍ നിന്നപ്പോഴാണ് വാസുദേവൻ മുണ്ടുപൊക്കി അശ്ലീല പ്രദർശനം നടത്തിയത്. ഇതിന്റെ വീഡിയോ പകർത്തിയയാളോട് വാസുദേവൻ ഉറക്കെ സംസാരിക്കുന്നതും കാണാം.

തന്നോട് അഭിപ്രായ വ്യത്യാസമുള്ളവർ സ്ഥലത്തെത്തി പ്രകോപനപരമായി സംസാരിച്ചപ്പോള്‍ ചെയ്‌തുപോയതാണെന്നാണ് വാസുദേവൻ പ്രതികരിച്ചത്. ജോലിസമ്മർദവും ആരോഗ്യ പ്രശ്‌നങ്ങളും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോം വീടുകളില്‍ പോയി കൊടുക്കുന്നതിന് പകരം ഇത്തരത്തില്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് വീഡിയോ ചിത്രീകരിച്ച ബന്ധു വാസുദേവനോട് പറഞ്ഞത്. ഇതാണ് പ്രകോപനത്തിന് കാരണമായത്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal