മൂന്നിയൂർ ‣ പഞ്ചാബിൽ വാഹനാപകടത്തിൽ കളിയാട്ടമുക്ക് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. പടിഞ്ഞാറെ പീടിയേക്കൽ തോട്ടത്തിൽ ഫസലിൻ്റെ മകൻ അസ്മി റഹൂഫ് (20) ആണ് മരിച്ചത്. പഞ്ചാബ് ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിലെ ബി.ബി.എ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു.
അസ്മിയും സുഹൃത്ത് വിനായകും ബൈക്കിൽ പോകുമ്പോൾ മറ്റൊരു സി എൻ ജി വാഹനത്തിന് തീപിടിച്ചു ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് ഇവരുടെ ബൈക്ക് മുമ്പിലെ ലോറിയിലും ഇടിച്ചു. അസീമിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 7 മണിയോടെ നാട്ടിലെത്തിച്ചു. രാത്രി 9.30 ന് കളിയാട്ടമുക്ക് ജുമുഅത്ത് പള്ളിയിൽ ഖബറടക്കും.
മാതാവ്: റൂസീന.
സഹോദരങ്ങൾ: അറസാൻ ഫസൽ, അംനാ ഫാത്തിമ.
Post a Comment