ചെട്ടിപ്പടി ‣ പരപ്പനങ്ങാടിയിൽ യുവാവ് കടലിൽ മുങ്ങി മരിച്ചു. ചാപ്പപ്പടി ഹാർബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാൻ കടലിലിറങ്ങിയ പരപ്പനങ്ങാടി കൊടപ്പാളി മണ്ണാറ സ്വദേശി വലിയ പീടിയേക്കൽ അബ്ദുറഹ്മാന്റെ മകൻ ജലീൽ (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ജലീലിനെ കടലിൽ കാണാതായത്.
വിവരമറിഞ്ഞ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും സന്നദ്ധ സേനാ പ്രവർത്തകരും ചേർന്ന് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു.
മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ ജലീലിനെ വെള്ളത്തിൽ നിന്ന് കണ്ടെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post a Comment