മലപ്പുറം ‣ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം രൂപ കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു ലക്ഷം കടന്ന് കുതിച്ചത്. 1,01,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ വർഷം ജനുവരിയിൽ 57,000 രൂപയായിരുന്നു സ്വർണ്ണ വില ഒരു വർഷം പൂർത്തിയാകാൻ ഇരിക്കെ ഒരു ലക്ഷം രൂപയിലേക്ക് എത്തി. സ്വർണ്ണത്തിൻറെ ചരിത്രത്തിൽ ഇത്രയും വലിയ മുന്നേറ്റം ഉണ്ടായ കാലം വേറെ ഉണ്ടായിട്ടില്ല. ഇതോടെ ആഭരണപ്രിയരും സാധാരണക്കാരും സ്വർണാഭരണം വാങ്ങാൻ വലിയ പ്രതിസന്ധി അനുഭവിക്കേണ്ടിവരും. പണിക്കൂലിയും ജിഎസ്ടിയും ഹോൾ മാർക്ക് ഫീസും ചേരുമ്പോഴുള്ള വാങ്ങൽ ചെലവ് പലർക്കും താങ്ങാൻ ആവില്ല. അതേസമയം നിക്ഷേപം നടത്തിയവർക്ക് കണ്ണഞ്ചിപ്പിക്കുന്ന നേട്ടത്തിന്റെ കാലം കൂടിയാണിത്.
Post a Comment