അധ്യാപികയുടെ വരികൾക്ക് വിദ്യാർത്ഥികളുടെ ശബ്ദമാധുര്യം; വൈറലായി വീഡിയോ

പെരുവള്ളൂർ ‣ ലോക അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് ചാത്രത്തൊടി എ കെ എച്ച് എം യു പി സ്കൂളിലെ അറബിക് അധ്യാപികയായ ഉമ്മു ജമീല രചിച്ച വരികൾക്ക് ഈണം പകർന്ന് സ്കൂളിലെ തന്നെ വിദ്യാർത്ഥികൾ. സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോ ഇതിനോടകം തന്നെ 14,000 ലേറെപ്പേരാണ് വീക്ഷിച്ചത്. അലിഫ് അറബിക് ക്ലബ് ഒരുക്കിയ മലയാളത്തിലുള്ള ഈ മനോഹരമായ വരികൾക്ക് ശബ്ദം നൽകിയത് മെഹറിൻ, അൽനിദ, മൻഹ എന്നീ വിദ്യാർത്ഥികളാണ്. വേങ്ങര ഉപജില്ല കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരും ചാത്രത്തൊടി എ കെ എച്ച് എം യു പി സ്കൂൾ തന്നെയായിരുന്നു. ഗാനരചയിതാവ് ഉമ്മു ജമീല ഒട്ടേറെ മാപ്പിളപ്പാട്ടുകൾക്കും രചന നിർവ്വഹിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal