വഴക്കിനെ തുടർന്ന് മുറിയിലേക്ക് പോയി; കൊണ്ടോട്ടിയിൽ 13-കാരി തൂങ്ങിമരിച്ച നിലയിൽ

കൊണ്ടോട്ടി: മൊബൈൽ ഫോണിൽ കളിച്ചതുമായി ബന്ധപ്പെട്ട് വീട്ടുകാരുമായി വഴക്കുണ്ടായതിന് പിന്നാലെ മുറിയിലേക്ക് കയറിയ ഏഴാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി ഫാത്തിമ ഹന്ന (13) ആണ് മരിച്ചത്.

കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഫാത്തിമ ഹന്ന. മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് കുട്ടി മാനസികമായി വിഷമിച്ച നിലയിൽ മുറിയിലേക്ക് പോയി വാതിൽ അടച്ചിരുന്നു. കുറച്ചുസമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം അടക്കമുള്ള നിയമപരമായ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal